Spread the love

ന്യൂഡല്‍ഹി: മന്ത്രി പദവി ഉടന്‍ ഒഴിഞ്ഞില്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയുടെ ജാമ്യം പിന്‍വലിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തോളം ജയിലിലായിരുന്ന സെന്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി ചുമതലയേറ്റെടുത്തിരുന്നു. മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്ന് 28നുള്ളില്‍ അറിയിക്കാന്‍ സെന്തിലിനോടു നിര്‍ദേശിച്ചു. സെന്തില്‍ മന്ത്രിയായതോടെ കേസിലെ സാക്ഷികള്‍ക്ക് സമ്മര്‍ദമുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളാണ് പരിഗണിക്കുന്നത്.

മന്ത്രിക്കെതിരായ കേസുകളുടെ വിവരങ്ങളും സാക്ഷിമൊഴികളും കോടതി പരിശോധിച്ചിരുന്നു. 2013ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്, എന്‍ജിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണു കേസ്.