വത്തിക്കാൻ: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആൾരൂപമായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ ദുഃഖത്തിലാണ് ലോകം. ഇപ്പോഴിതാ, മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ടിരിക്കുകയാണ് വത്തിക്കാൻ. tomb should not have any special decorations said pope
മരണപത്രത്തിൽ അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ പറയുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നു.
അതേസമയം പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്. അവരെ സാക്ഷിയാക്കി രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെലാണ് നേതൃത്വം നല്‍കിയത്.