പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.
2016, 2019 വര്‍ഷങ്ങളില്‍ മോദി റിയാദില്‍ എത്തിയെങ്കിലും 43 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്.
1982ല്‍ ഇന്ദിരാഗാന്ധി ജിദ്ദ സന്ദര്‍ശിച്ചിരുന്നു. ആറു വര്‍ഷത്തിനു ശേഷം സൗദിയില്‍ എത്തുന്ന മോദിയെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ജിദ്ദയില്‍ സ്വീകരിക്കും.
പ്രതിരോധം, ഊര്‍ജം, വ്യാപാരം, നിക്ഷേപം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും ഇന്ത്യമിഡില്‍ ഈസ്റ്റ്യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. പശ്ചിമേഷ്യയിലെ സവിശേഷ രാഷ്ട്രീയ സാഹചര്യം, ഇസ്രയേൽ-പലസ്തീന്, റഷ്യ-യുക്രെയ്ന് സംഘര്‍ഷം, യെമന്‍ പ്രതിസന്ധി എന്നിവയും സ്വകാര്യ ഹജ് ക്വോട്ട വെട്ടിക്കുറച്ചതും ചര്‍ച്ച ചെയ്തേക്കും.
ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണത്തില്‍ പങ്കെടുക്കുന്ന മോദി വ്യവസായ പ്രമുഖരുമായും ചര്‍ച്ച നടത്തുന്നുണ്ട്