കോട്ടയം : കാണാതായ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും ഗ്രേഡ് എസ് ഐ അനീഷ് വിജയന്‍ സുരക്ഷിതനാണന്ന് റിപ്പോര്‍ട്ട്. തന്റെ സഹോദരന്‍ സുരക്ഷിതന്‍ ആണെന്നും വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെന്നുമുള്ള എസ് ഐ അനീഷിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടുകൂടിയാണ് ആശ്വാസവാര്‍ത്ത ലഭിച്ചത്. വിജയന്‍ നാളെ വീട്ടില്‍ എത്തുമെന്നാണ് അറിയിച്ചത്. കോട്ടയത്തു നിന്നും ഡ്യൂട്ടി കഴിഞ്ഞ് പോയ ഇദ്ദേഹം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നും ബസ് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.പത്തനംതിട്ട കീഴ്വായ്പൂര്‍ സ്വദേശിയാണ് അനീഷ് വിജയന്‍.