കോട്ടയം: രണ്ട് പെൺകുഞ്ഞുങ്ങളുമായി യുവതി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ജിസ്മോളുടെ സുഹൃത്ത് നിള. ജിസ്മോൾ ക്രൂരപീഡനങ്ങൾക്ക് വിധേയയായിരുന്നു എന്നാണ് നില പറയുന്നത്.friend reveals details about jisna and her childrens deaths
ഭർതൃമാതാവ് നിറത്തെ ചൊല്ലി ജിസ്‌മോളെയും മകളെയും നിരന്തരം അപമാനിച്ചിരുന്നെന്ന് നിള പറയുന്നു.ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. വീട്ടിൽ ഇപ്പോഴും വഴക്ക് പതിവായിരുന്നു. ഭർത്താവ് ജിമ്മി മർദ്ദിക്കുമായിരുന്നു. ഒരിക്കൽ ഭർത്താവ് ജിസ്മോളെ വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നെന്നും നിള വെളിപ്പെടുത്തി. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ജിസ്മോളുടെ കുടുംബം നാളെ പരാതി നൽകും.
കഴിഞ്ഞ നവംബറില്‍ ജിസ്മോളെ നേരില്‍ കണ്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് അവള്‍ കരഞ്ഞു. ജിസ്മോളുടെയും മകളുടെയും നിറത്തെച്ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും തര്‍ക്കങ്ങളുണ്ടായിരുന്നു. ഭര്‍ത്താവ് ജിമ്മി മര്‍ദ്ദിച്ചതിനെക്കുറിച്ചും ഒരാഴ്ച്ചയോളം വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെക്കുറിച്ചും ജിസ്മോള്‍ അന്ന് പറഞ്ഞു. വീട്ടില്‍ കലഹങ്ങള്‍ പതിവായിരുന്നു. എന്നാല്‍ കുടുംബത്തെ ഓര്‍ത്ത് ജിസ്മോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ പുറത്തുപറഞ്ഞിരുന്നില്ല’- നിള പറഞ്ഞു.
ഏപ്രിൽ പതിനഞ്ചിനാണ് മുൻ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്‌മോൾ അഞ്ചും രണ്ടും വയസുളള മക്കളെയുമെടുത്ത് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ജിസ്മോളുടെ കുടുംബം പരാതി നല്‍കും.