കൊച്ചി: താൻ രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.
തന്നെ ആക്രമിക്കാൻ ആരോ മുറിയിലേക്ക് വരുന്നുവെന്ന് കരുതി ഹോട്ടലിൽ നിന്നും പേടിച്ച് ഓടി രക്ഷപ്പെട്ടതാണ്. പോലീസ് എന്ന് അറിഞ്ഞിരുന്നില്ലെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകി. ഷൈൻ്റെ ടോം ചാക്കോയുടെ ഫോൺ പോലീസ് പരിശോധിക്കും.
2 എ സി പിമാരുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. നടി വിൻസിയുടെ ആരോപണത്തെ തുടർന്നാണ് പോലീസ് നിയമ നടപടിയിലേക്ക് നീങ്ങിയത്. ഷൈൻ എതിരെ നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് വന്നിരുന്നു.