Spread the love

കോട്ടയം : പേരൂരിൽ മീനച്ചിലാറ്റിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗവും രണ്ട് കുഞ്ഞുങ്ങളും മരിച്ച നിലയിൽ.

മുത്തോലി മുൻ പഞ്ചായത്തംഗവും നീറിക്കാട് എടിഎസ് ബസ് ഉടമയുടെ ഭാര്യയുമായ നീറിക്കാട് സ്വദേശി അഡ്വ. ജിൻസി (ജെസി)യും, അഞ്ചു വയസുകാരി നേഹ , രണ്ടു വയസുകാരി പൊന്നുവുമാണ് മരിച്ചത്.

മൂന്നു പേരെയും നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും, രണ്ടു കുട്ടികളെയും രക്ഷിക്കുകയായിരുന്നു.

ഇവരെ ആദ്യം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. ആറുമാനൂർ ഭാഗത്ത് നിന്നും ജെസ്സിയെയും നാട്ടുകാർ തന്നെയാണ്  കണ്ടെത്തിയത്. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു.

ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു.

നീറിക്കാട് സ്വദേശിനിയായ യുവതിയാണ് കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തി

സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷകൾ അടക്കം നൽകിയെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കഴിഞ്ഞ ഫെബ്രുവരി 28 നാണ് ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ നാടിനെ ഞെട്ടിച്ച സംഭവം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മുത്തോലി പഞ്ചായത്ത് പതിമൂന്നാം വാർഡിനെയാണ് പ്രതിനിധീകരിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ ആണ് വിജയിച്ചത്. പഞ്ചായത്ത് അംഗമായ അമ്മ മരിച്ചതിനെ തുടർന്ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ആണ് വിജയിച്ചത്.