Spread the love

കൊല്ലം :കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലിരുന്ന ഒമ്പത് വയസുകാരിയാണ് മരിച്ചത്. കായംകുളം കണ്ണമ്പള്ളി ഭാഗം ചക്കാലത്തറയിൽ അജിത്-ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്‌മിയാണ് മരണപ്പെട്ടത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. കായംകുളം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.