Spread the love

തിരുവനന്തപുരം : വീണ വിജയൻ കേസ് അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

ബിനീഷ് കൊടിയേരി വിഷയത്തിലും വീണാ വിജയന്റെ കേസിലും പാർട്ടിക്ക് രണ്ട് നിലപാട് ആയിരുന്നോയെന്ന ചോദ്യത്തിൽ അതിൽ ഇത്ര ആശ്ചര്യം എന്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

“നിങ്ങൾക്കു വേണ്ടത് എന്റെ രക്തമാണ്. അത്ര വേഗത്തിൽ അതു കിട്ടില്ല. ചില മാധ്യമങ്ങൾക്കു സാമാന്യ ബുദ്ധിയില്ല. മകളുടെ കമ്പനി നൽകിയ സേവനത്തിനു കിട്ടിയ പ്രതിഫലം കള്ളപ്പണമല്ലല്ലോ. അത് രേഖകൾ പ്രകാരം വന്നതല്ലേ. അതിനു നൽകേണ്ട ആദായനികുതി, ജിഎസ്ടി എന്നിവ കൃത്യമായി നൽകിയതാണ്. രേഖ പ്രകാരമുള്ളതാണ്. അതു മറച്ചുവെച്ചുകൊണ്ടാണ് കാര്യങ്ങൾ പറയുന്നത്. നൽകാത്ത സേവനത്തിനാണ് പ്രതിഫലം എന്നു പറഞ്ഞാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. നൽകിയ സേവനത്തിനാണ് പ്രതിഫലമെന്നു മകളുടെ കമ്പനിയും സിഎംആർഎല്ലും പറയുന്നു. ഇതൊന്നും അത്ര വേഗത്തിൽ അവസാനിക്കില്ല” -മുഖ്യമന്ത്രി പറഞ്ഞു.