കോട്ടയം : കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. എം മാണിയുടെ ആറാം ചരമവാർഷികം സംസ്ഥാന വ്യാപകമായി അദ്ധ്വാനവർഗ ദിനമായി ആചരിച്ചു.
പാലാ കത്തീഡ്രൽ പള്ളിയിലെ കെ.എം മാണിയുടെ കബറിടത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പുഷ്പചക്രം സമർപ്പിച്ചു. കർഷക ജനതക്കും പാവപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നു കെ .എം മാണി എന്ന് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു.
കെ.എം മാണി അദ്ധ്വാനവർഗമായി കണ്ട ജനവിഭാഗങ്ങളെ ദ്രോഹിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന നടപടികളാണ് ഇടതു ഭരണത്തിലുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ , സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻമാരായ കെ ഫ്രാൻസിസ് ജോർജ് എം പി, തോമസ് ഉണ്ണിയാടൻ, സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ്, നേതാക്കളായ എം.പി ജോസഫ് എന്നിവർ പങ്കെടുത്തു.