മുംബൈ: റിപ്ലിംഗ് സഹസ്ഥാപകൻ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുൻഭാര്യ ദിവ്യ ശശിധർ.Prasanna Sankar, Dhivya Sashidhar Divorce
പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദർശിച്ചിരുന്നു, കൂടാതെ തന്നെ മാനസികമായി പീഡിപ്പിച്ചു, നിരീക്ഷിക്കാൻ വീട്ടിൽ ഒളി ക്യാമറകലും വെച്ചു ദിവ്യ പറഞ്ഞു. സാൻ ഫ്രാൻസിസ്കോ സ്റ്റാൻഡേർഡിനു നൽകിയ അഭിമുഖത്തിലാണ് ദിവ്യയുടെ വെളിപ്പെടുത്തൽ.
തന്നെയും മകനെയും നികുതി വെട്ടിപ്പിനായി പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ ആരോപിച്ചു. പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും മോശം പേടിസ്വപ്നം’ എന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്.
അതേസമയം പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന എന്നു ദിവ്യ മുൻപും ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചുവെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതായും ദിവ്യ ആരോപിച്ചിരുന്നു.
അതേസമയം ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതാണ് പ്രസന്നയുടെ പ്രധാന ആരോപണം.