കൊച്ചി: മലയാള സിനിമയേ കേരളത്തെയും ഒന്നാകെയും നടുക്കിയ സംഭവമാണ് നടി ആക്രമിക്കപ്പെട്ട കേസ്. ഇപ്പോഴിതാ സംഭവത്തിൽ പൾസർ സുനി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് കേരളം. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് ആണെന്നാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ.
ക്വട്ടേഷൻ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പൾസർ സുനി പറയുന്നു. മുഴുവൻ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വ്യക്തമാക്കി.
അതേസമയം ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പള്‍സര്‍ സുനി നടത്തി. ആ ലൈംഗിക അതിക്രമങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കിയെന്നും എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നുവെന്നും പള്‍സര്‍ സുനി തുറന്നുപറഞ്ഞു.
‘ആ ലൈംഗിക അതിക്രമങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ ക്വട്ടേഷനുകള്‍ ദിലീപിന്റെ അറിവോടെയാണ്. എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു.