Spread the love

ന്യൂഡൽഹി: ചീഫ് വിപ്പ് ഡോ. എൻ ജയരാജുമായുള്ള മുഖാമുഖം പരിപാടി ഡൽഹി കേരള ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു.

ആൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ ” എൻ്റെ എഴുത്തും രാഷ്ട്രീയവും ” എന്ന പേരിൽ നടത്തിയ പരിപാടിയിൽ അദ്ദേഹത്തിൻ്റെ പുതിയ പുസ്തകമായ ” സീറോ അവർ” ചർച്ച ചെയ്യപ്പെടുകയുണ്ടായി.

പുസ്തകത്തിന്റെ കോപ്പി ജോസ് കെ. മാണിക്ക് ഫാദർ റോബി കണ്ണംചിറ സമ്മാനിച്ചു. ജോർജ് കള്ളിവയലിൽ പുസ്തക അവതരണവും പ്രമോദ് നാരായണൻ എംഎൽഎ മുഖ്യ പ്രഭാഷണവും നടത്തി.
എയ്മ ദേശീയ അഡീഷ്ണൽ ജനറൽ സെക്രട്ടറി ജയരാജ് നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാർലമെൻ്റ് അംഗം കെ. രാധാകൃഷ്ണൻ, മുൻ എം.പി. തോമസ് ചാഴിക്കാടൻ, എൻ. അശോകൻ, സുധീർ നാഥ് , ഡി.എം.എ. പ്രസിഡൻ്റ് കെ. രഘുനാഥ്, പവിത്രൻ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു.