മഹാത്മാ ഗാന്ധി സര്‍വകലാശാല കാമ്പസില്‍ പുതിയതായി സജ്ജീകരിച്ച ഇന്‍ഡോര്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ട് സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ വര്‍ഷങ്ങള്‍ മുതല്‍ കായിക മേഖലയില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല നിലനിര്‍ത്തിവരുന്ന മികവിനുള്ള അംഗീകാരമായാണ് 57 കോടി രൂപയുടെ പുതിയ സ്പോര്‍ടസ് കോംപ്ലസ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
യുജിസിയുടെ കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി സ്വന്തമാക്കിയതില്‍ സര്‍വകലാശാലയെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. സി.ടി അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, സിന്‍ഡിക്കേറ്റിലെ മറ്റ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, വകുപ്പ് മേധാവികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍, ജീവനക്കാര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.