Spread the love

കൊല്ലം ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് സി ഐ ടി യു തൊഴിലാളി മരിച്ചു. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്.ഇന്നലെ രാത്രി 11 നാണ് സംഭവം.

മറ്റൊരു സി ഐ ടി യു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇരുവരെയും കുത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ്, പ്രതി വെള്ളിമൺ നാന്തിരിക്കൽ കാക്കോലിവിള ഹൗസിൽ ജിബിനെ (44) അറസ്റ്റ്‌ ചെയ്തു.