കൊല്ലം: കൊല്ലത്ത് മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണ് പിടിയിലായത്. യുവതി നേരത്തെയും എംഡിഎംഎ കേസില്‍ പ്രതിയാണ്
50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. 40.45 ഗ്രാം എംഡിഎംഎ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതോടെ 90.45 ഗ്രാം എംഡിഎംഎയാണ് അനില രവീന്ദ്രനിൽ നിന്ന് ആകെ പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ടാണ് പ്രതിയെ കൊല്ലത്ത് വെച്ച് പൊലീസ് പിടികൂടിയത്.
കാറിൽ ബെംഗളൂരുവിൽ നിന്ന് വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് നീണ്ടകര പാലത്തിനു സമീപം കാറിന് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് സാഹസികമായി കാർ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.