കുറവിലങ്ങാട് : കടപ്ലാമറ്റം വയലായിൽ ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ 3 പോലീസുകാർക്ക് പരിക്കേറ്റു. ലഹരി സംഘത്തിലെ 6 പേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിൽ എടുത്തു.
വയലാ വെള്ളാക്കൽ ഭാഗത്ത് ബണ്ട്റോഡ് ഭാഗത്ത് വിദേശമലയാളിയുടെ വീടിന് സമീപം ലഹരി സംഘം തമ്പടിക്കുന്നതായി സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ 3 പോലീസുകാർക്കാണ് ലഹരിസംഘത്തിൻ്റെ ആക്രമണം ഉണ്ടായത്. തുടർന്ന് കൂടുതൽ പോലീസ് സംഘം എത്തിയാണ് 6 പേരെ കസ്റ്റഡിയിൽ എടുത്തത്.
വയലാ കുറ്റുമല കൈലാസ് കുമാർ (23), അമ്പലത്ത് കുന്ന് ദേവദത്തൻ (24), അറയ്ക്കൽ അർജുൻ ദേവരാജ് ( 23 ), ജെസിൻ ജോജോ ഐക്കാപറമ്പ് (24), അതുൽ പ്രദീപ് ചാമക്കാലായിൽ (23), അമൽ ലാലു കൊല്ലങ്കയിൽ (24) എന്നിവർ ആണ് പോലീസ് പിടിയിൽ ആയത്.
മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ മഹേഷ്, ശരത്ത്, ശ്യാംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴം രാത്രി 7 മണിയോടെ ആയിരുന്നു സംഭവം.