കോട്ടയം : ചങ്ങനാശേരി നാലുകോടിയിൽ അഖില കേരള വിശ്വകർമ മഹാ സഭാ സംസ്ഥാന കൗൺസിൽ അംഗമായ എസ്. പ്രസന്നകുമാറിൻ്റെ കാർ യുവതിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ചു.
കാർ വീടിന് പുറത്തേക്കിറക്കുമ്പോൾ ഗുണ്ടാസംഘം ആക്രമിക്കുകയും വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കാറിന്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു.
നാലു കോടി കേന്ദ്രീകരിച്ച് ഗുണ്ടാ സം ഘത്തിനു നേതൃത്വം നൽകുന്ന സ്ത്രീയാണ് സംഭവത്തിന് പിന്നിലെന്ന് കോൺട്രാക്ടർ കൂടിയായ നാലുകോടി തകിടിയേൽ പ്രസന്നകുമാർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
വീടിന്റെ മതിൽ കെട്ടുന്നതു സംബന്ധിച്ച തർക്കമാണ് കാരണമെന്നും അതു തടഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നും പ്രസന്നകുമാർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽനിന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.