Spread the love

കോട്ടയം : അമിത സര്‍വീസ് ചാര്‍ജ് നല്‍കിയെന്ന് പരാതിപ്പെട്ട് പോപ്പുലര്‍ ഓട്ടോമൊബൈല്‍സില്‍ വാഹനം ഉപേക്ഷിച്ചു പ്രതിഷേധിച്ചു കുടുംബം.

പോപ്പുലര്‍ ഓട്ടോ മൊബൈല്‍സിന്റെ എസ് എച്ച് മൗണ്ടിലുളള സര്‍വീസ് സെന്ററിലാണ് കുടുംബം പ്രതിഷേധിച്ചത്. മിനിമം സര്‍വീസിനുളള അനുമതിയാണ് നല്‍കിയതെന്നും തങ്ങളോട് ചോദിക്കാതെ ചെയ്ത് പതിനായിരത്തിലധികം രൂപയുടെ ബില്‍ നല്‍കിയെന്നാണ് പരാതി.

മിനിമം സര്‍വീസിന് 2800 രൂപയെന്നാണ് പറഞ്ഞിരുന്നതെന്ന് കുടുംബം ആരോപിച്ചു. തങ്ങളോട് ചോദിക്കാതെ സര്‍വീസ് ചെയ്തതായി വരുത്തി ലേബര്‍ തുക മാത്രം ഒരു ദിവസത്തേക്ക് 7000 രൂപയാണ് ബില്ലില്‍ നല്‍കിയതെന്ന് അവര്‍ ആരോപിച്ചു.

മാരുതിക്ക് പരാതി നല്‍കി നടപടിയ്ക്കായി കാത്തിരിക്കുകയാണ് കുടുംബം. സ്ത്രീകള്‍ അടങ്ങിയ കുടുംബത്തോട് സര്‍വീസ് സെന്റര്‍ ജീവനക്കാര്‍ പെരുമാറിയതിനെക്കുറിച്ചും പരാതിയുണ്ട്. സമാനമായ പരാതികള്‍ നേരത്തെയും ഉയര്‍ന്നിട്ടുളളതായി റിപ്പോര്‍ട്ടുണ്ട്.

അതേ സമയം തങ്ങള്‍ അമിത ചാര്‍ജ് ഈടാക്കിയില്ലെന്നാാണ് പോപ്പുലറുകാരുടെ വിശദീകരണം.