ഗുരുവായൂർ : ഗുരുവായൂർ ഉത്സവകലാപരിപാടിയുടെ ഭാഗമായി ചലച്ചിത്ര പിന്നണി ഗായിക അഭിരാമി അജയ് നേതൃത്വം നൽകിയ സംഗീത പരിപാടിയിൽ ഡ്രംസ് വായിച്ച് കൈയ്യടി നേടി മള്ളിയൂർ ശ്രീശങ്കരൻ.
അഭിരാമി അജയിന്റെ ഗാന വേളയിൽ 11 വയസ്സുകാരനായ മള്ളിയൂർ ശ്രീശങ്കരൻ ഡ്രംസിൽ കയ്യടക്കത്തിന്റെ വിസ്മയം തീർത്തപ്പോൾ ആസ്വാദകർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരക്കുട്ടിയാണ് ശ്രീശങ്കരൻ. മള്ളിയൂർ ദിവാകരൻ നമ്പൂതിരിയുടെ മകൻ.
മുത്തച്ഛന്റെ ഉപാസനാ മൂർത്തിയായ കണ്ണനു മുന്നിൽ താളവാദ്യ അർച്ചന നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു. മള്ളിയൂർ വൈഷ്ണവ മഹാഗണപതി ക്ഷേത്ര സന്നിധിക്ക് പുറത്തുള്ള ശങ്കരന്റെ ആദ്യ കലാപരിപാടി.
വിജു എസ്.ആനന്ദ് (വയ ലിൻ), ഷിനു ഗോപിനാഥ് (മൃദം ഗം), രോഹിത് പ്രസാദ് (ഘടം), പയ്യന്നൂർ ഗോവിന്ദ പ്രസാദ് (മു ഖർശംഖ്), അനിത് (കീബോർഡ്), ഫിന്നി കോട്ടയം (റിഥം പാഡ്) എന്നിവർ ഒപ്പം വായിച്ചു.