Spread the love

നോർത്താംപ്ടൺ : യുകെയിൽ മലയാളി യുവതി പനി ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി അമൽ അഗസ്റ്റിന്റെ ഭാര്യ അഞ്ജു അമൽ (29) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരണം സംഭവിക്കുന്നത്.

ഒരാഴ്ച മുൻപ് പനിയെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം നോർത്താംപ്ടൺ എൻഎച്ച്എസ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിക്കുകയായിരുന്നു.

നോർത്താംപ്ടണിലെ വില്ലിങ്ബ്രോയിൽ കുടുംബമായി താമസിച്ചുവരികയായിരുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് പഠനത്തിനായി വിദ്യാർഥി വീസയിലാണ് അഞ്ജു യുകെയിൽ എത്തുന്നത്. പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് – സെലിന്‍ ദമ്പതികളുടെ മകളാണ്. സഹോദരി – ആശ(ഇസാഫ് ബാങ്ക്. ( തിരൂര്‍ )