Spread the love

കോട്ടയം: സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി റ്റി ആർ രഘുനാഥനെ തെരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത ജില്ലാ കമ്മറ്റിയിലാണ് രഘുനാഥനെ സെക്രട്ടറിയായി തീരുമാനിച്ചത്.

ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എ വി റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയായി രഘുനാഥനെ നിശ്ചയിച്ചത്.

നിലവിൽ സി ഐ റ്റി യു ജില്ലാ സെക്രട്ടറിയും ദീർഘനാളായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് രഘുനാഥൻ.

കഴിഞ്ഞ ആഴ്ച കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ രഘുനാഥനെ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തിരുന്നു.