മലപ്പുറം: പരീക്ഷയിൽ കോപ്പി അടിക്കാനായി മാർഗ്ഗനിര്ദേശങ്ങളുമായി ഇറങ്ങിയ യുവാവിന്റെ യൂ ടൂബ് വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. എന്നാൽ ഇപ്പോഴിതാ യൂ ടൂബ് വീഡിയോ പിൻവലിച്ചിരിക്കുകയാണ് വിദ്യാർത്ഥി. കോപ്പി അടിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ആണ് പിൻവലിച്ചത്. വിവാദ വീഡിയോയെ ന്യായീകരിച്ചു ഇറക്കിയ വീഡിയോയും നീക്കം ചെയ്തിട്ടുണ്ട്. അക്ബർ മൈൻഡ് സെറ്റ് എന്ന പേജിലെ വീഡിയോ ആണ് നീക്കിയത്. വീഡിയോ വാർത്ത ആയതിനു പിന്നാലെയാണ് നീക്കിയത്.plus two student give tips to cheat for exam youtube video goes viral
എങ്ങിനെ കോപ്പി തയ്യാറാക്കണം. അത് എവിടെ ഒളിപ്പിക്കണം തുടങ്ങിയ നിരവധി നിർദ്ദേശങ്ങളാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പി അടിച്ച രീതിയും വീഡിയോയിൽ വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു. കൂടാതെ സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി താൻ കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വിദ്യാർത്ഥി പറയുന്നുണ്ട്.
വീഡിയോ വൈറൽ ആയതിന് പിന്നാലെ മറ്റൊരു വീഡിയോയുമായി വിദ്യാർത്ഥി എത്തിയിരുന്നു. മുൻപ് ചെയ്ത വീഡിയോയിൽ തനിക്ക് ഒരു തെറ്റും തോന്നുന്നില്ല അതിനാൽ അതിൽ ഖേദം ഇല്ലെന്നും വിദ്യാർത്ഥി വ്യക്തമാക്കിയത്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോൾ വിദ്യാർത്ഥികൾ എന്ത് ചെയ്യുമെന്നും അതുകൊണ്ടാണ് ഇങ്ങിനെ വീഡിയോ ചെയ്തതെന്നും വിദ്യാർത്ഥി പറഞ്ഞിരുന്നു.