ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(13)യുമാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപമായിരുന്നു സംഭവം. സ്‌കൂട്ടറില്‍ എത്തിയ ഇവര്‍ സ്‌കൂട്ടര്‍ റോഡില്‍വെച്ച് പാളത്തിലേക്ക് നടന്നു കയറുകയായിരുന്നു എന്നാണ് വിവരം . ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ തീവണ്ടിക്ക് മുന്നിലാണ് ചാടിയത്.
കുടുബം പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. വീയപുരം പഞ്ചായത്ത് ഹെഡ് ക്ലർക്കായ പ്രിയയെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടർന്ന് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു പ്രിയ എന്നാണ് സൂചന.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)