Spread the love

കോട്ടയം: സാഹിത്യകാരനുംസാമൂഹ്യ പ്രവർത്തകനുമായ കെ.കെ കൊച്ച് (76) അന്തരിച്ചു.

ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം.2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരുന്നു.

അദ്ദേഹത്തിൻ്റെ ആത്മകഥയായ ദലിതൻ അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്.ബുദ്ധനിലക്കുള്ള ദൂരം , ദേശിയതക്കൊരു ചരിത്രപദം , കേരളചരിത്രവും സമൂഹരൂപീകരണവും , ഇടത്തുപക്ഷമില്ലത കാലം , ദളിത് പാദം , കലപവും സംസ്‌കാരവും എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ.

കെ.എസ്.ആർ.ടിസിയിൽ നിന്ന് സീനിയർ അസിസ്റ്റന്റായി 2001 ലാണ് വിരമിച്ചത്.ആനുകാലികങ്ങളിലും ചാനൽ ചർച്ചകളിലും ദലിത്പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് ശ്രദ്ധേയമായ പരാമർശങ്ങളും കെ.കെ കൊച്ച് നടത്തി സജീവമായിരുന്നു.