Spread the love

കോട്ടയം: ഏറ്റുമാനൂരില്‍ യുവതിയും രണ്ടുപെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി നോബി ലൂക്കോസ് ജയിലില്‍ തുടരും. നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ്. ഇതോടെ വിശദമായ ചോദ്യം ചെയ്യല്‍ നടക്കും.The bail plea of Noby Lukos arrested for abetment to suicide in the Kottayam has been rejected

ബുധനാഴ്ചയാണ് പോലീസ് നോബിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് വൈകീട്ട് അഞ്ചുമണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നോബിയുടെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലിലായിരുന്നു സംഭവം. പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും മൂവരും പാളത്തില്‍നിന്ന് മാറിയിരുന്നില്ല. രണ്ടുമക്കളും അമ്മയെ ചേര്‍ത്തുപിടിച്ചാണ് പാളത്തിലിരുന്നത്.

പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.