Spread the love

പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമാക്കി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍. പണയം വെയ്ക്കാന്‍ നല്‍കിയ മാല തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് അഫാന്‍ പോലീസിന് പറഞ്ഞു.
അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ കിട്ടാന്‍ ഫര്‍സാന അഫാനെ സമ്മര്‍ദ്ദപ്പെടുത്തിയിരുന്നു. ഇത് ഫര്‍സാനയോട് തനിക്ക് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് അഫാന്റെ മൊഴി.

മാതാവ് ഷെമിക്ക് സുഖമില്ലെന്നു പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്നും അഫാന്‍ മുളക് പൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടിലേക്ക് എത്തുന്നവരെ ആക്രമിക്കാനായിരുന്നു നീക്കം. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പറഞ്ഞത്.

അഫാന്‍ വീട്ടിലേക്ക് ഫര്‍സാനയേക്കൂടി വിളിച്ചുകൊണ്ട് വന്നതെന്തിനെന്ന ചോദ്യം പൊലീസിനെ കുഴക്കിയിരുന്നു. താന്‍ കൊലപാതകം നടത്തിയ സാഹചര്യത്തില്‍ ഫര്‍സാനയ്ക്ക് ആരുമില്ലാത്ത അവസ്ഥ വരാതിരിക്കാനാണ് ഫര്‍സാനയെക്കൂടി കൊന്നതെന്ന് അഫാന്‍ പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു.