തിരുവനന്തപുരം : കേരളം നടുങ്ങിയ വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രണ്ടാമത്തെ മകൻ അഫ്‌സാന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് ഭർത്താവ് അബ്ദുൽ റഹീമിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ വിവരമറിയിച്ചത്.Venjaramoodu Murders, Afsan’s death informed to mother Shemi
കൊടുംക്രൂരത അരങ്ങേറിയതിന്റെ 11-ാം ദിവസം ആണ് ഷെമി ആ ദുഃഖവാര്‍ത്ത അറിയുന്നത്. ‘എന്റെ മകൻ പോയി അല്ലേ’എന്ന് പറഞ്ഞു അവർ പൊട്ടിക്കരഞ്ഞു. വിവരം അറിയിക്കുമ്പോൾ സൈക്യാട്രി വിഭാഗം ഡോക്ടർമാരും ഒപ്പമുണ്ടായിരുന്നു. ഒരു മരണത്തെക്കുറിച്ചു മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങൾ അറിയിക്കാനാകുന്ന മാനസികാവസ്ഥയിൽ അല്ല ഷെമിയെന്നു ഡോക്ടർമാർ പറയുന്നു.
അതേസമയം, അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പൊലീസിനു കൈമാറിയത്.