കോട്ടയം : ഏറ്റുമാനൂരില്‍ ട്രെയിനിനു മുന്നില്‍ അമ്മയും പെണ്‍മക്കളും ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ettumanoor Suicide case Woman and her two children died after jumping in front of a train
കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഷൈനിയുടെയും മക്കളുടെയും മൃതദേഹം കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടത്. ഹോൺ അടിച്ചിട്ടും മാറിയില്ലെന്നും മൂന്ന് പേരും കെട്ടിപ്പിടിച്ച് ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്നും ലോക്കോപൈലറ്റ് പറഞ്ഞിരുന്നു.
9 മാസമായി ഷൈനിയും നോബിയും അകന്ന് കഴിയുകയായിരുന്നു. കോടതിയിൽ ഇവരുടെ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് ആത്മഹത്യ. മൂവരും പുലർച്ചെ പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു.
അതേസമയം ജീവിതത്തില്‍ കഠിനമായി പോരാടാന്‍ ഷൈനി ശ്രമിച്ചിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. കൊടിയ പീഡനങ്ങൾ ആണ് ഭര്‍ത്താവ് നോബിയുടെ വീട്ടില്‍ കഴിയവേ അവര്‍ നേരിട്ടത്. ഭര്‍ത്താവിന്റെ മര്‍ദ്ദനം അടക്കം സഹിച്ചു കഴിയേണ്ട അവസ്ഥയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതിനിടെ മക്കളുടെ പഠനാവശ്യത്തിനായുള്ള ചിലവുകള്‍ കണ്ടെത്താന്‍ കൃഷിയായിരുന്നു അവരുടെ മുന്നിലുണ്ടായ വഴി. പന്നിയും കോഴിയും വളര്‍ത്തി. വാഴ കുല വിറ്റുംഅവർ സമ്പാദിച്ചു. ബിഎസ് സി നഴ്‌സായ ഷൈനിയെ കെട്ടിക്കൊണ്ടുവന്നത് വീട്ടുജോലിക്കായാണ് എന്ന് തോന്നിക്കും വിധമാണ് പണിയെടുപ്പിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)