Spread the love

മലയാള സിനിമാ ലോകത്ത് വളരെക്കാലം വലിയ വിവാദവും ചർച്ചയുമായി മാറിയ പ്രണയമായിരുന്നു നടൻ ദിലീപിന്റെയും കാവ്യായുടെയും. എല്ലാ വിവാദങ്ങൾക്കും അവസാനമെന്നോണം ആണ് 2016ൽ ദിലീപ് കാവ്യക്ക് താലിചാർത്തിയത്. ഇപ്പോൾ മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ഇരുവരും.

അതേസമയം മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് കാവ്യാ ആണെന്നും അൽപ്പം മുൻകോപം ഉണ്ടെന്നും പറയുന്ന ജനപ്രിയ നായകന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

തന്റെ രണ്ടുമക്കളും ഒരേപോലെയാണ് കാണാൻ എന്ന് ആളുകൾ പറയുമ്പോൾ ശെരിക്കും സന്തോഷമാണ്. രണ്ടാളും ഞങ്ങളുടെ മക്കളല്ലേ. വലുതാകുമ്പോൾ ഷെയ്പ്പ് അൽപ്പം മാറുന്നുണ്ട് എങ്കിലും എല്ലാ കാര്യത്തിലും ഇരുവരും ഒരുമിച്ചാണെന്നും ദിലീപ് പറയുന്നു.

ഞങ്ങൾ ഹോങ്കോങ്ങിലേക്ക് ഒരു യാത്ര പോയിരുന്നു. ലഗ്ഗേജ് എന്തോ വാങ്ങാൻ വേണ്ടി ഞാൻ ഒന്ന് മാറി അവരുടെ അടുത്ത് നിന്ന്. ക്യൂ ആണ്. നമ്മുടെ പുറകിൽ ആളുകൾ നിൽക്കുന്നുണ്ട്. ഒരു പ്രായം ആയ അപ്പൂപ്പനും അമ്മൂമ്മയും നമ്മുടെ പുറകിലായി നിൽക്കുന്നുണ്ട്. നിങ്ങൾ വേണമെങ്കിൽ പൊക്കോ എന്ന് കാവ്യ പറഞ്ഞു. എന്നാൽ ഉടനെ മഹാലക്ഷ്മി പറഞ്ഞതാണ് രസം . ‘അമ്മ അത് കറക്ട് അല്ല. അത് കമാൻഡ് ആണ്. യൂ ക്യാൻ റിക്വെസ്റ്റ്, യോ ക്യാൻ ഗോ എന്ന് പറഞ്ഞു അവൾ തിരുത്തുകയാണ്.

'ലാലേട്ടനെയൊക്കെ മഹാലക്ഷ്മിക്ക് അറിയാം, മമ്മൂക്കയെ കണ്ടപ്പോൾ പറഞ്ഞത് ...
ഒരു ദിവസം ഞാൻ എന്തോ പറഞ്ഞപ്പോൾ അച്ഛാ അത് ശരിയല്ല, അത് ഇൻ അല്ല ഓൺ ആണെന്നാണ് അവൾ എന്നെ തിരുത്തിയത്. കൂടാതെ മീനാക്ഷി പാസ് ആയെന്നു ഞാൻ ആരോടേലും പറഞ്ഞാൽ ഉടനെ പറയും ഞാൻ യുകെജി പാസ് ആയെന്നു പറയാൻ അങ്ങനെ അവൾ ഭയങ്കര കുസൃതിയാണ്.

മകളുടെ എല്ലാം ചെയ്യുന്നത് കാവ്യാ ആണ്. അമ്മ ആയപ്പോൾ കാവ്യാ ആകെ മാറി ഉത്തരവാദിത്വം കൂടി. സോഫ്റ്റ് ആയ ആളൊന്നും അല്ല. ഷോർട്ട് എംപെർഡ് ആണ്. മോളെ അടിക്കരുത് എന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. മീനാക്ഷിയെ ഞാൻ ഇത് വരെ അടിച്ചിട്ടില്ല. മഹാലക്ഷ്മിക്ക് ഒരു അടി ഞാൻ കൊടുത്തിട്ടുണ്ട്. മഹാലക്ഷ്മിക്ക് കാവ്യയുടെ സ്വഭാവം ആണ്, മീനാക്ഷിക്ക് എന്റെയും എല്ലാ ഇടത്തും സൈലന്റ് ആണ് മോൾ.