Spread the love

കോട്ടയം : പാലായില്‍ ബസില്‍ നിന്ന് ഇറങ്ങിയ വയോധിക അതേ ബസ് കയറി മരിച്ചുപാലാ കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ ബസ് തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം.കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിന് സമീപം കിഴക്കേകോഴിപ്ലാക്കല്‍ വീട്ടില്‍ ചിന്നമ്മ ജോണ്‍ (72) ആണ് മരിച്ചത്. രാവിലെ 10.45 ഓടെ ആയിരുന്നു അപകടം.

പാലാ പിറവം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശിവപാര്‍വതി ബസ്സാണ് അപകടത്തിനിടയാക്കിയത്. സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് തട്ടി ചിന്നമ്മ നിലത്ത് വീഴുകയായിരുന്നു.ചിന്നമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ചിന്നമ്മയെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. തലയടിച്ചു വീണുണ്ടായ ഗുരുതര പരിക്കാണ് മരണം കാരണമെന്നാണ് നിഗമനം.