ശരീര ഭാരം കുറയ്ക്കുക എന്ന വെല്ലുവിളി നേരിടുന്നവർക്ക് പ്രചോദനമായി ഗുരിഷ്ക് കൗർ എന്ന യുവതി.
തന്റെ 1 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ യുവതി കുറച്ച് 40 കിലോയാണ്. 2024ൽ ശരീര ഭാരം 133 ൽ എത്തിയപ്പോഴാണ് യുവതി വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.ഇന്ന് ഇപ്പോൾ അവർ ശരീര ഭാരം 86.5 ലേക്ക് എത്തിച്ചു. ഇപ്പോഴിതാ യുവതിയുടെ രൂപമാറ്റം സംബന്ധിച്ച റീൽ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലാണ്.
അതേസമയം തനിക്ക് ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയപ്പോഴാണ് ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
വണ്ണം കുറയ്ക്കാൻ തന്നെ സഹായിച്ചത് ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളാണെന്ന് അവർ സോഷ്യൽ മീഡിയയിൽ പറയുന്നു. അതായത് കർശനമായ ഒരു ഡയറ്റ് പ്ലാൻ. കൂടാതെ ശരീര ഭാരം കുറയ്ക്കാൻ താൻ സ്വീകരിച്ച ചില വഴികളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.
View this post on Instagram
താൻ ആദ്യം പോഷകാഹാരത്തെക്കുറിച്ച് സ്വയം ബോധവൽക്കരിക്കുകയും തനിക്ക് ആവശ്യമായ ഭക്ഷണം എന്തൊക്കെയാണെന്ന് മനസിലാക്കുകയും ചെയ്തു.
കൂടാതെ ഭക്ഷണത്തിൽ മുട്ട, ചിക്കൻ, വൈറ്റ് ഫിഷ് തുടങ്ങിയ ലീൻ പ്രോട്ടീൻ ശ്രദ്ധിച്ചു.
നട്സ്, സീഡ്സ്, സാലഡ്, സ്റ്റിർ ഫ്രൈഡ് വെജിറ്റബിൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിച്ചു.
കൂടാതെ മധുരക്കിഴങ്ങ്, റേ ബ്രെഡ്, മൾട്ടിഗ്രെയിൻ റൈസ് തുടങ്ങി ശുദ്ധീകരിക്കാത്ത കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.
80 ശതമാനം ആരോഗ്യകരമായ ഭക്ഷണങ്ങളും 20 ശതമാനം ഇഷ്ടമുള്ള ഭക്ഷണങ്ങളും കഴിച്ചു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.