Spread the love

ലണ്ടന്‍: മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന 10 വയസ്സുകാരി കൊല്ലപ്പെട്ടു. അപകടത്തില്‍ 8 വയസ്സുകാരിക്ക് പരുക്കേറ്റു. ഇംഗ്ലണ്ടിലെ കുംബ്രിയ എന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് കുംബ്രിയ പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം കുംബ്രിയയിലെ കെന്‍ഡല്‍ റഗ്ബി ക്ലബ്ബില്‍ പരിശീലന സെഷനില്‍ പങ്കെടുക്കവെയാണ് പോപ്പി അറ്റ്കിന്‍സന്‍ (10) വാഹനമിടിച്ച് കൊല്ലപ്പെട്ടത്.10-Year-Old Killed in Car Accident on Football Field in England

അതേസമയം ഒരു പ്രഫഷനല്‍ ഫുട്ബോള്‍ താരമാകാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാനും ആഗ്രഹിച്ചിരുന്ന മിടുക്കിയായ കുട്ടിയായിരുന്നു പോപ്പി അറ്റ്കിന്‍സന്‍ എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

അപകടകരമായ ഡ്രൈവിങ് മരണത്തിന് കാരണമായെന്ന് സംശയിച്ച് ലങ്കാസ്റ്ററിൽ നിന്നുള്ള 40 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.