Spread the love

16/02/2024 രാത്രി മുതല്‍ 18/02/2024 രാവിലെ 10 മണിവരെ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ 20 ലധികം വരുന്ന എസ് എഫ് ഐ ഗുണ്ടകള്‍ 130 ഓളം വരുന്ന സഹ വിദ്യാര്‍ത്ഥികളുടെ മുന്നിലും അല്ലാതെയും ഇട്ട് അതിക്രൂരമായി, വിവസ്ത്രനാക്കി, അടിവസ്ത്രം മാത്രം ധരിച്ച് തുടര്‍ച്ചയായി ഒരിറ്റ് വെള്ളം പോലും കൊടുക്കാതെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത് മരണത്തിലേക്ക് തള്ളിവിട്ട മുഴുവന്‍ പ്രതികളെയുമാണ്, ഹൈക്കോടതി, ആക്രമണത്തിന്റെ തെളിവൊന്നുമില്ല എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി ജാമ്യത്തില്‍ വിട്ടത്. അതിഭീകരമായി സിദ്ധാര്‍ത്ഥനെ പീഢിപ്പിച്ചത് ആത്മഹത്യയിലേക്ക് തള്ളി വിടാനല്ല, മറിച്ച് ഗുണദോഷിച്ച് നന്നാക്കാന്‍ ആയിരുന്നു എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കണ്ടെത്തല്‍ അങ്ങനെ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ അതിക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ച മുഴുവന്‍ പ്രതികളും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 2024 മെയ് 31ലെ വിധിയിലൂടെ ജാമ്യത്തില്‍ ഇറങ്ങി. ഒപ്പം പ്രതികള്‍ സിദ്ധാര്‍ത്ഥനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചില്ല എന്ന സര്‍ട്ടിഫിക്കറ്റും കോടതി പ്രതികള്‍ക്ക് നല്‍കി.

തുടര്‍ന്ന് 2024 ഡിസംബര്‍ അഞ്ചിന്  ഹൈക്കോടതി പുറപ്പെടുവിച്ച മറ്റൊരു വിധിയിലൂടെ, കേസിലെ മുഴുവന്‍ പ്രതികളെയും തൃശ്ശൂര്‍ മണ്ണുത്തി കോളേജില്‍ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. എന്ന് മാത്രമല്ല, സിദ്ധാര്‍ത്ഥന്‍ അതിക്രൂരമായി പീഡനത്തിന് ഇരയായി എന്ന് കണ്ടെത്തിയ ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടും ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കി. പ്രതികള്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചു എന്ന് കണ്ടാണ് പ്രതികളെ അവര്‍ പഠിച്ചിരുന്ന കോളേജില്‍ നിന്ന് പുറത്താക്കാനും മറ്റ് ഒരു കോളേജിലും പഠിക്കുന്നതില്‍നിന്ന് മൂന്നു വര്‍ഷത്തേക്ക് ഡിബാര്‍ ചെയ്യുന്നതിനും ഉള്ള ഒരു സര്‍വകലാശാലയുടെ തീരുമാനം  ഹൈക്കോടതി റദ്ദാക്കിയത്. മരണപ്പെട്ട സിദ്ധാര്‍ത്ഥനെ അതിക്രൂരമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട പ്രതികളുടെ സ്വാഭാവിക നീതിയെ കുറിച്ചാണ്  വാചാലമാകുന്നത്!.

ഫലത്തില്‍ സംഭവിച്ചത് എന്ന് ഇങ്ങനെ ചുരുക്കി പറയാം. സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ ഒരു രാത്രിയും, ഒന്നിലധികം പകലും ഒരുതുള്ളി വെള്ളമോ ആഹാരമോ നല്‍കാതെ കൊടിയ ശാരീരിക ആക്രമണത്തിനും അപമാനത്തിനും ഇരയാക്കിയ 20ലധികം വരുന്ന എസ് എഫ് ഐ ഗുണ്ടകള്‍, ഒരു പോറല്‍ പോലും ഏല്‍ക്കാതെ സമൂഹത്തില്‍ വിലസുന്നു ഭാഗ്യത്തിന്, മരണമടഞ്ഞ സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളുടെ പോരാട്ടം മൂലം പ്രതികളെ മണ്ണുത്തി കോളേജില്‍ പഠിപ്പിക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.

ഇവിടെ ഉയരുന്ന സുപ്രധാന ചോദ്യം, സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ കൊടിയ ശാരീരിക ആക്രമണത്തിനും, പീഢനത്തിനും, ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ട പ്രതികളെയാകെ സംരക്ഷിക്കുന്ന സമീപനത്തിന് പകരം  ഹൈക്കോടതി സിദ്ധാര്‍ത്ഥനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികള്‍ക്ക് കര്‍ശനശിക്ഷ ലഭിക്കും എന്ന വ്യക്തമായ സന്ദേശം വിധി ന്യായങ്ങളിലൂടെ നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് പോലുള്ള എന്നതാണ്.

സാധാരണ മനുഷ്യരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്ന ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന രക്ഷിതാവാണ് (Sentinel in the qui vive) കോടതികള്‍